Articles

മങ്ങാത്ത ഓര്‍മ്മകള്‍

യഹോവയുടെ ദയയോ എന്നും എന്നേക്കും അവന്‍റെ ഭക്തډാര്‍ക്കും, അവന്‍റെ നീതി മക്കളുടെ മക്കള്‍ക്കും ഉണ്ടാകും. അവന്‍റെ നിയമത്തെ പ്രമാണിക്കുന്നവര്‍ക്കും, അവന്‍റെ കല്പനകളെ ഓര്‍ത്ത് ആചരിക്കുന്നതവര്‍ക്കും തന്നെ. (സങ്കീ. 103 :17-18) യഹോവയുടെ കല്പന പ്രമാണിക്കുന്നവര്‍ക്ക് യഹോവ അനുഗ്രഹങ്ങളെ വര്‍ഷിക്കും. യഹോവ ഭക്തډാര്‍ അന്ന് തമ്മില്‍ത്തമ്മില്‍ സംസാരിച്ചപ്പോള്‍ യഹോവ ശ്രദ്ധവെച്ചു കേട്ടു.

1946 ജനുവരി മാസം 19-ാം തീയതി ഞാന്‍ കീഴ്വായ്പൂരില്‍ നിന്നും തിരുവനന്തപുരത്ത് ഒരു ഗവണ്‍മെന്‍റ് ജോലിക്കായി വന്നു. അന്ന് ഞാന്‍ ഒരു മാര്‍ത്തോമ്മാ വിശ്വാസിയായിരുന്നു. സഭയില്‍ വളരെ ഉത്തരവാദിത്വങ്ങള്‍ ഉണ്ടായിരുന്നു. അയ്മേനിയായും സഭയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സഭയില്‍ സണ്‍ഡേ സ്കൂള്‍ പഠിപ്പിച്ചിട്ടുണ്ടായിരുന്നു. എന്നാല്‍ എന്നെക്കുറിച്ചുള്ള ദൈവിക പദ്ധതി മറ്റൊന്നാകയാല്‍ പാസ്റ്റര്‍ കെ.വി. ഏബ്രഹാമിന്‍റെയും പാസ്റ്റര്‍ റ്റി. സി. ജോഷ്വായുടെയും സഹകരണവും കൂട്ടായ്മയും ദൈവവചനാടിസ്ഥാനത്തിലുള്ള ഉപദേശങ്ങള്‍ പഠിക്കുന്നതിനുള്ള അവസരമായി മാറി. തന്നിമിത്തം 1970-ല്‍ വീണ്ടും ജനനം പ്രാപിക്കുകയും 1971 ജനുവരി മാസം 19-ാം ഇരവിപേരൂര്‍ കടവില്‍ പാസ്റ്റര്‍ എം. എ. ഫിലിപ്പിന്‍റെ കൈക്കീഴില്‍ വിശ്വാസസ്നാനം സ്വീകരിക്കുന്നതിനും ഇടയായി. സ്നാനത്തിനുശേഷം മാര്‍ത്തോമ്മാ സഭയില്‍ നിന്നും തിരുവനന്തപുരത്ത് പി.എം.ജി. ജംഗ്ഷനിലുള്ള ഐ.പി.സി.സഭയില്‍ ആരാധനയ്ക്കു പോകുവാന്‍ തുടങ്ങി. യാത്രാദൂരം കൊണ്ട് ശ്രീകാര്യം ഭാഗത്ത് ഒരു സഭാ കൂടിവരവിനായി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. ഞാനും പരേതനായ എം. തോമസ് (കൊച്ചായന്‍) ബ്ര. ജേക്കബ് രാജന്‍ എന്നിവര്‍ കുടുംബമായും സിസ്റ്റര്‍ മേരിക്കുട്ടി തനിച്ചും പി.എം.ജി.യിലുള്ള ഐ.പി.സി.യില്‍ ആരാധിച്ചു വന്നു. എല്ലാവരും ചേര്‍ന്നാലോചിച്ച് ഐ.പി.സി. താബോര്‍ സഭയുടെ അനുവാദത്തോടും സഹായത്തോടും പാ. റ്റി.സി. ജോഷ്വായുടെ ചുമതലയില്‍ ശ്രീകാര്യത്ത് മാളിയേക്കല്‍ എന്ന വീടിന്‍റെ ഒരു ഭാഗം വാടകയ്ക്കെടുത്ത് 8-11-1981  മുതല്‍ ആരാധന ആരംഭിച്ചു. പ്രാരംഭ ആരാധനയില്‍  11 പേര്‍ പങ്കെടുത്തു. അതിനുമുമ്പുതന്നെ ഈ പ്രദേശത്ത് പല സുവിശേഷപ്രവര്‍ത്തനങ്ങളും നടന്നിരുന്നു. 1981 ഫെബ്രുവരി 27, 28 മാര്‍ച്ച് 1 തീയതികളില്‍ ചാവടിമുക്ക് ഗവ. എല്‍.പി.എസില്‍ വച്ച് സുവിശേഷ യോഗങ്ങള്‍ നടന്നു. കൂടാതെ ഗാഫ് കുന്നില്‍ സിസ്റ്റര്‍ മേരിക്കുട്ടിയുടെ ഭവനത്തിലും മറ്റും പ്രാര്‍ത്ഥനായോഗങ്ങള്‍നടന്നിരുന്നു. 2 വാടകവീടുകള്‍ മാറിമാറി ആരാധന നടത്തി. അടൂരില്‍ നിന്നും ബ്ര. പി.ഒ. സാമുവേല്‍ കുടുംബവും പനച്ചിമൂട്ടില്‍ നിന്നും പാസ്റ്റര്‍ സി.സി. ചെറിയാന്‍ കുടുംബവും വിദ്യാര്‍ത്ഥിയായിരുന്ന സാം സക്കറിയ, ഡോ. ജെയിംസ് ജോര്‍ജ് ബ്ര. ഒ. ജോണ്‍ കുടുംബം കല്ലമ്പള്ളിയില്‍ നിന്നും സിസ്റ്റര്‍ ലളിതയും കുടുംബവും മണ്‍വിളയില്‍ നിന്നും ബ്ര. ശ്രീധരനും കുടുംബവുംٹ ഇങ്ങനെ പല വിശ്വാസികളും വന്നു ചേര്‍ന്നു. പാസ്റ്റര്‍ എ. ജി. ജേക്കബ്, പാസ്റ്റര്‍ കെ.വൈ. സാമുവേല്‍, പാസ്റ്റര്‍ റ്റി.സി. ജോഷ്വാ, പാസ്റ്റര്‍ മാത്യു ഉമ്മന്‍, പാസ്റ്റര്‍ കോശി മാത്യു ഇപ്പോഴത്തെ പാസ്റ്റര്‍ സണ്ണി കുരുവിള എന്നിവരുടെ നിസ്സീമമായ സഹകരണം സഭയുടെ  വളര്‍ച്ചയ്ക്ക് കാരണമായി. വിശ്വാസികളുടെ കണ്ണുനീരും പ്രാര്‍ത്ഥനയും നിമിത്തം ധാരാളം വിശ്വാസികളെയും സുവിശേഷകരെയും ദൈവം തന്നു. ഇപ്പോള്‍ പന്തലക്കോട് മുതല്‍ പേച്ചിപ്പാറവരെ വിശ്വാസികള്‍ ദൈവകൃപയാല്‍ ഞങ്ങള്‍ക്കുണ്ട്. അതില്‍ 4 സഹോദരിമാരും 4 സഹോദരനമാരും കര്‍ത്താവില്‍ നിദ്ര പ്രാപിച്ചു.

സ്വന്തമായി ആരാധനാലയം ഇല്ലാത്തതിനാല്‍ ആരംഭകാലത്തെ വിശ്വാസികള്‍ മുട്ടിപ്പായി പ്രാര്‍ത്തിച്ചതിന്‍റെ ഫലമായി 1984-ല്‍ 7 സെന്‍റ് സ്ഥലം വാങ്ങി. അതിലൊരു ആരാധനാലയം പണിയുവാന്‍ കര്‍ത്താവ് കൃപ ചെയ്തു. അതിന്‍റെ സാമ്പത്തിക കാര്യത്തിലേക്കായി എം. തോമസും (കൊച്ചായന്‍) ഞാനും കേരളത്തില്‍ അനേകം സഭകള്‍ സന്ദര്‍ശിക്കുകയുണ്ടായി. പ്രൊഫ. റ്റി.എം. ജോര്‍ജും ബ്ര. സാമുവലും ചേര്‍ന്ന് ആ കാര്യങ്ങള്‍ ക്രമീകരിച്ചു. എണ്ണത്തില്‍ കുറവായിരുന്നെങ്കിലും എല്ലാ വിശ്വാസികളും തങ്ങളുടെ കഴിവനതീതമായി സാമ്പത്തിക സഹായം നല്‍കുകയും ശാരീരികാധ്വാനം ചെയ്യുകയുമുണ്ടായി. തന്നിമിത്തം മനോഹരമായ ഒരു ആരാധനാലയം പണികഴിപ്പിക്കുന്നതിന് ദൈവം സഹായിച്ചു. 11 വിശ്വാസികളെക്കൊണ്ടാരംഭിച്ച സഭയിപ്പോള്‍ 250-നു മുകളില്‍ വിശ്വാസികള്‍ കര്‍ത്താവിനെ ആരാധിച്ചു പോരുന്നു. അതിനാല്‍ ഹോള്‍ പുതുക്കിപ്പണിയേണ്ടിവന്നു. അതിനായി മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കാന്‍ നമ്മുടെ യുവാക്കളെ ബ്ര. സാം സക്കറിയായുടെ നേതൃത്വത്തില്‍ കര്‍ത്താവ് ബലപ്പെടുത്തി.

ഈ സഭയില്‍ നിന്നും അനേകം സുവിശേഷകډാര്‍ കാനഡ, അമേരിക്ക, ഗള്‍ഫ്, നോര്‍ത്ത് ഇന്യ എന്നിവിടങ്ങളില്‍ ഉണ്ട്. അഭിഷിക്തരായ നേതാക്കള്‍ ദൈവഹിതത്തിനായി തങ്ങളെത്തന്നെ സമര്‍പ്പിച്ച് ദൈവനാമത്തിനായി പ്രയത്നിക്കുന്നു. മരണത്തെ മുഖാമുഖം കണ്ട എന്നെയും ഈ സഭായോഗത്തോടൊപ്പം ഇത്രത്തോളം നടത്തിയ കര്‍ത്താവിന് സ്തുതി പുകഴ്ചയും അര്‍പ്പിക്കുന്നു.


“Faith does not eliminate questions. But faith knows where to take them!”

Elisabeth Elliot

Join Us in Journey of Faith