Articles

അഗപ്പെ

ഇങ്ങനെ ദൈവത്തിന് നമ്മോടുള്ള സ്നേഹത്തെ നാം അറിഞ്ഞും വിശ്വസിച്ചും ഇരിക്കുന്നു. ദൈവം സ്നേഹം ആകുന്നു. സ്നേഹത്തില്‍ വസിക്കുന്നവന്‍ ദൈവത്തില്‍ വസിക്കുന്നു. ദൈവം അവനിലും വസിക്കുന്നു (1 യോഹ. 4 :16) ദൈവം സ്നേഹമാകുന്നു (1 യോഹ. 4:8) എന്നു സ്നേഹത്തിന്‍റെ  അപ്പോസ്തലനായ യോഹന്നാന്‍ ആവര്‍ത്തിച്ചു പ്രഖ്യാപിച്ചു. താന്‍ തന്‍റെ ശിഷ്യډാരെ സ്നേഹിച്ചതുപോലെ അവരും പരസ്പരം സ്നേഹിക്കണമെന്ന് യേശു തന്‍റെ ശിഷ്യډാരെ പഠിപ്പിച്ചു. നിങ്ങള്‍ക്ക് പരസ്പരം സ്നേഹമുണ്ടെങ്കില്‍ നിങ്ങള്‍ എന്‍റെ ശിഷ്യډാര്‍ ആകും എന്നു അരുളിചെയ്ത അരുമനാഥന്‍ ഈ ലോകത്തില്‍ താന്‍ അവരോടൊപ്പം കഴിച്ച അന്ത്യഅത്താഴത്തില്‍ അത് പ്രവര്‍ത്തിയിലൂടെ പ്രകടമാക്കി. യേശു അവരുടെ കാലുകള്‍ കഴുകി. സ്നേഹത്തിന്‍റെ അടിസ്ഥാന ഭാവങ്ങള്‍ ആയ സൗമ്യതയുടെയും വിനയത്തിന്‍റെയും എളിമയുടെയും പ്രകടനം വാക്കുകളിലൂടെയല്ല പിന്നെയോ പ്രവര്‍ത്തികളിലൂടെ അവര്‍ക്ക് അനുഭവമാക്കിക്കൊടുത്തു. എന്നാല്‍ ആത്മിക ജീവിതത്തില്‍ സ്നേഹം എന്ന പദത്തിന് ഉള്ള അത്യഗാധമായ അര്‍ത്ഥം വെളിപ്പെടുത്തേണ്ടതിന് അഗപ്പെ എന്ന ഗ്രീക്ക് പദം വിശുദ്ധ പൗലോസ് തിരുവചനത്തിലെസ്നേഹത്തിന്‍റെ അദ്ധ്യായം എന്നു വിളിക്കപ്പെടുന്ന 1 കൊരി. 13-ാം അദ്ധ്യായത്തില്‍ ഉപയോഗിച്ചിരിക്കുന്നു. മാതാപിതാക്കډാരോടും - സഹോദരങ്ങളോടും മറ്റുമുള്ള രക്തബന്ധത്തില്‍ അധിഷ്ഠിതമായ സ്നേഹത്തെ വിശേഷിപ്പിക്കുന്ന ഫിലീയോ (ജവശഹലീ)എന്ന പദമോ ലൈംഗിക ബന്ധത്തില്‍ അധിഷ്ഠിതമായ സ്നേഹത്തെ വര്‍ണ്ണിക്കുന്ന എറോസ് (ഋൃീെ)എന്ന പദമോ സ്നേഹിതരും മറ്റു പൊതുവായി പങ്കിടുന്ന സ്നേഹത്തെ വിശേഷിപ്പിക്കുന്ന സ്റ്റോര്‍ഗേ (ടീൃഴേല) എന്ന പദമോഅല്ല. ദൈവത്തിന്‍റെ സ്നേഹത്തെയും ദൈവവുമായുള്ള ബന്ധത്തില്‍ മനുഷ്യനുണ്ടായിരിക്കേണ്ട സ്നേഹത്തെയും വര്‍ണ്ണിക്കുവാന്‍ ഉപയോഗിച്ചിരിക്കുന്ന അഗപ്പെ എന്ന ഗ്രീക്ക് പദം എല്ലാം ക്ഷമിക്കുന്നതും വഹിക്കുന്നതും പ്രതിഫലേച്ഛയില്ലാതെ മറ്റുള്ളവരുടെ നډയ്ക്കുവേണ്ടി യത്നിക്കുന്നതും ത്യാഗം സഹിക്കുന്നതുമായ സ്നേഹത്തെ വര്‍ണ്ണിക്കുന്നു. അതുകൊണ്ടാണ് ഒരുവന്‍ ദൈവിക കൃപകളുടെ ശ്രീഭണ്ഡാരമാണെങ്കിലും അഗപ്പെ അഥവാ ഈ ദിവ്യമായ സ്നേഹം ഇല്ലെങ്കില്‍ ഏതുമില്ല എന്ന് അപ്പസ്തോലന്‍ ഉച്ചൈസ്തരം പ്രഖ്യാപിക്കുന്നത്. ദൈവസ്നേഹം അഥവാ അഗപ്പെ ജീവിതത്തിലില്ലാതെ സര്‍വ്വശക്തനായ ദൈവത്തിന്‍റെ കൃപകള്‍ ഉപയുക്തമാക്കുവാന്‍ കഴിയുകയില്ലെന്ന് അപ്പോ. പൗലോസ് കൊരിന്തിലെ സഭയെ ഉദ്ബോധിപ്പിക്കുന്നത് എന്തെന്നാല്‍ ദൈവത്തിന്‍റെ കൃപകള്‍ വളരെയേറെയുണ്ടെന്ന് അഭിമാനിച്ചിരുന്ന  കൊരിന്ത്യസഭ അസൂയയാലും ശത്രുതയാലും സ്നേഹമില്ലായ്മയാലും ഉണ്ടായ അന്തഃഛിദ്രങ്ങളാല്‍ ജീര്‍ണ്ണിച്ചുകൊണ്ടിരിക്കുകയായിരുന്നു. അതുകൊണ്ടാണ് അഗപ്പെ എന്ന ദിവ്യസ്നേഹത്തിന്‍റെ ഭാവതലങ്ങള്‍ എന്തെന്ന് അപ്പോസ്തലന്‍ അവരെ ഉപദേശിക്കുന്നത്. ഈ സ്നേഹം ദൈവമക്കള്‍ ആയ നമുക്കും നിത്യജീവിതത്തിലേക്ക് പകര്‍ത്താം. ശ്രീകാര്യം ഐ.പി.സി.യുടെ 25 വര്‍ഷത്തെ ദൈവിക നടത്തിപ്പിനായി സ്തോത്രം ചെയ്യുമ്പോള്‍ ഈ ദിവ്യസ്നേഹം എത്രത്തോളം നമ്മില്‍ ഉണ്ട് എന്നു ചിന്തിക്കേണ്ടത് ആവശ്യമാണ്. യേശുക്രിസ്തുവിന്‍റെ വരവോളം ദൈവസ്നേഹത്താല്‍ സഭ നിറയപ്പെടുമാറാകട്ടെ.


“Faith does not eliminate questions. But faith knows where to take them!”

Elisabeth Elliot

Join Us in Journey of Faith