Articles

സഭാ വളര്‍ച്ച - ആദിമ നൂറ്റാണ്ടില്‍

സഭയുടെ ചരിത്രത്തിന്‍റെ ഏടുകളിലേക്ക് ഇറങ്ങാതെ ഒന്നാം നൂറ്റാണ്ടിലെ സഭയുടെവളര്‍ച്ചയ്ക്ക് സഹായകമായിത്തീര്‍ന്ന ചില ഘടകങ്ങളെക്കുറിച്ച് പരാമര്‍ശിക്കുവാന്‍ ഈ ചെറിയ ലേഖനത്തിലൂടെ ശ്രമിക്കട്ടെ. ഞാന്‍ എന്‍റെ സഭയെ പണിയും എന്ന് കര്‍ത്താവ് അരുളി ചെയ്തല്ലോ. സഭ കര്‍ത്താവിന്‍റേതാണ്. അത് തനിയെ ഉണ്ടാവുകയല്ല, കര്‍ത്താവ് പണിയുകയാണ്. കര്‍ത്താവിന്‍റെ സ്വര്‍ഗ്ഗാരോഹണത്തിനുശേഷം തന്‍റെ ശിഷ്യډാര്‍ ആ പണിക്ക് തുടക്കം കുറിച്ചു. കര്‍ത്താവ് ഇന്നും ആ പണി തുടര്‍ന്നുകൊണ്ടിരിക്കുന്നു. ആദിമ സഭയുടെ വളര്‍ച്ചയ്ക്ക് കാരണമായിത്തീര്‍ന്ന മൂന്ന് കാര്യങ്ങളെക്കുറിച്ച് പ്രവൃത്തികളുടെ പുസ്തകത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. അവ താഴെപ്പറയുന്നവയാണ്. ഇന്നത്തെ കാലത്തും സഭാവളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമായ കാര്യങ്ങളാണ് അവ ഓരോന്നും.

1. യേശുവിന്‍റെ നാമത്തിന്‍റെ ശക്തി

വേദപുസ്തകത്തില്‍ യേശുവിന് പല പേരുകള്‍ നല്‍കിയിട്ടുണ്ട്. അവന്‍ ഉദയനക്ഷത്രമാണ്. ഒരു പുതിയ യുഗത്തിന്‍റെ പ്രഭാതം വിളിച്ചറിയിക്കുവാന്‍ വന്ന ഉദയനക്ഷത്രമാണ് യേശു. ഇരുളിലും മരണനിഴലിലും ഇരിക്കുന്നവര്‍ക്ക് പ്രകാശിച്ചു നമ്മുടെ കാലുകളെ സമാധാന മാര്‍ഗ്ഗത്തില്‍ നടത്തേണ്ടതിന് ആ ആര്‍ദ്ര കരുണയാല്‍ ഉയരത്തില്‍ നിന്ന് ഉദയം നമ്മെ സന്ദര്‍ശിച്ചിരിക്കുന്നു. ലൂക്കോ. 1:78-79. സകല മനുഷ്യര്‍ക്കും രക്ഷാകരമായ ദൈവകൃപ ഉദിച്ചുവല്ലോ. തീത്തോ. 2:11 യേശു തന്‍റെ ജനത്തിന്‍റെ മദ്ധ്യേ വസിക്കുന്ന ഇമ്മാനുവേല്‍ ആണ്. യേശു നല്ല ഇടയനാണ്. ജീവന്‍റെ അപ്പമാണ്, അത്ഭുതമന്ത്രിയും വീരനാം ദൈവവും സമാധാനപ്രഭുവും നിത്യപിതാവുമാണ്. സത്യത്തിനു സാക്ഷി നില്ക്കുവാന്‍ വന്ന ദൈവത്തിന്‍റെ വിശ്വസ്ത സാക്ഷിയാണ്. (യെശ. 55:4) മരിച്ചവരില്‍ നിന്ന് ആദ്യജാതനാണ്. ആല്‍ഫയും ഒമേഗയുമാണ്. ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമാണ് സര്‍വ്വശക്തനായ ദൈവമാണ്. പ്രവൃത്തി പുസ്തകത്തില്‍ നാം കാണുന്നത്. ഈ യേശുവിന്‍റെ നാമത്തില്‍ ആയിരങ്ങള്‍ പാപമോചനം നേടി, രോഗികള്‍ സൗഖ്യം പ്രാപിച്ചു. ഭൂതങ്ങള്‍ പുറത്തായി, അത്ഭുതങ്ങളും അടയാളങ്ങളും ഉണ്ടായി. യേശുവിന്‍റെ നാമത്തില്‍ അവര്‍ ഉപദേശിച്ചു. യരുശലേമിനെ ഉപദേശംകൊണ്ട് നിറച്ചു. ഈ നാമം വഹിപ്പാന്‍ ദൈവം തെരഞ്ഞെടുത്ത പാത്രമായിരുന്നു പൗലോസ്. യേശുവിന്‍റെ നാമത്തിനുവേണ്ടി പ്രാണത്യാഗം ചെയ്യുവാന്‍പോലും അപ്പോസ്തലډാര്‍ ഒരുക്കമായിരുന്നു. സുന്ദരം എന്ന ദേവാലഗോപുരത്തില്‍ ഭിക്ഷ യാചിച്ചിരുന്ന മുടന്തനോട് പത്രോസ് പറയുന്നത് വെള്ളിയും പൊന്നും ഞങ്ങള്‍ക്കില്ല. എന്നാല്‍ ഒന്ന് ഞങ്ങള്‍ക്കുണ്ട്. യേശുവിന്‍റെ അത്ഭുതനാമം. ആ നാമത്തില്‍ അവനെ എഴുന്നേല്പിച്ചു.

2. ദൈവവചനത്തിന്‍റെ ശക്തി

ദൈവം വേദപുസ്തകത്തില്‍ക്കൂടെയും യേശുക്രിസ്തുവില്‍ക്കൂടെയും സ്വയം വെളിപ്പെടുത്തിയിരിക്കുന്നു. എഴുതപ്പെട്ട വചനമായ വേദപുസ്തകവും ജീവന്‍റെ വചനമായ യേശുക്രിസ്തുവും ദൈവത്തെ വെളിപ്പെടുത്തുന്നു. പെന്തക്കോസ്തു നാളില്‍ പഴയനിയമ തിരുവെഴുത്തുകള്‍ ഉദ്ധരിച്ച് പത്രോസ് പ്രസംഗിച്ചു. അവര്‍ ഹൃദയത്തില്‍ കത്തുകൊണ്ചവരായി മാനസാന്തരപ്പെട്ട് കര്‍ത്താവില്‍ വിശ്വസിച്ച് സ്നാനമേറ്റു. പീഡനം വന്നപ്പോള്‍ പത്രോസ് പ്രാര്‍ത്ഥിച്ചത് ദൈവവചനം പൂര്‍ണ്ണ ധൈര്യത്തോടെപ്രസ്താവിച്ചു. മറ്റു ചില പരാമര്‍ശങ്ങള്‍ ശ്രദ്ധിക്കുക. ദൈവവചനം പരന്നു. വചനം കേട്ട എല്ലാവരുടെയും മേല്‍ പരിശുദ്ധാത്മാവ് വന്നു. ദൈവവചനം മേല്‍ക്കുമേല്‍പരന്നുകൊണ്ടിരുന്നു. പട്ടണം മുഴുവന്‍ ദൈവവചനം കേള്‍ക്കുവാന്‍ വന്നുകൂടി. ചിതറിപ്പോയവര്‍ വചനം ശുശ്രൂഷിച്ചുകൊണ്ട് അവിടവിടെ സഞ്ചരിച്ചു. ജാതികളും ദൈവവചനം കൈക്കൊണ്ടു. ഇങ്ങനെ കര്‍ത്താവിന്‍റെ വചനം ശക്തിയോടെ  പരന്നു പ്രബലപ്പെട്ടു. പ്രവൃത്തികളുടെ പുസ്തകം അവസാനിക്കുനനത് പൗലോസ് രണ്ടു സംവത്സരം മുഴുവന്‍ പൂര്‍ണ്ണ പ്രാഗത്ഭ്യത്തോടെ പ്രസംഗിച്ചും ഉപദേശിച്ചും പോന്നു എന്നു പറഞ്ഞുകൊണ്ടാണ്.

3. പരിശുദ്ധാത്മാവിന്‍റെ ശക്തി

നാം വീണ്ടും ജനിച്ചത് പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനത്താലാണ്. ഈ പരിശുദ്ധാത്മാവില്‍ നമ്മെ വീണ്ടെടുപ്പ് നാളിലേക്ക് മുദ്രയിട്ടിരിക്കുകയാണ്. കര്‍ത്താവിന്‍റെ അന്ത്യനിയോഗത്തില്‍ ശിഷ്യډാരോടു പറഞ്ഞത്. പരിശുദ്ധാത്മാവിനായി കാത്തിരിക്കുവാനും ശക്തി ലഭിച്ചിട്ട് സാക്ഷികള്‍ ആകുവാനുമാണ്. പെന്തക്കോസ്തു നാളില്‍ എല്ലാവരും പരിശുദ്ധാത്മാവ് നിറഞ്ഞവരായി അന്യഭാഷകളില്‍ സംസാരിച്ചു തുടങ്ങി. അപ്പോസ്തലډാര്‍ മഹാശക്തിയോടെ പുനരുത്ഥാനത്തിനു സാക്ഷ്യം പറഞ്ഞു വന്നു. എല്ലാവര്‍ക്കും ധാരാളം കൃപ ലഭിച്ചിരുന്നു. അനന്യാസും സഫീറയും കാണിച്ച വ്യാജം പരിശുദ്ധാത്മാവിനോടായിരുന്നു. മേശകളില്‍ ശുശ്രൂഷിപ്പാന്‍ തോരഞ്ഞെടുക്കപ്പെട്ടവര്‍. പരിശുദ്ധാത്മാവ് നിറഞ്ഞവരായിരുന്നു. അവരില്‍ ഉള്‍പ്പെട്ട സ്തെഫാനോസ് കൃപയും ശക്തിയും നിറഞ്ഞവനായി വലിയ അത്ഭുതങ്ങളും അടയാളങ്ങളും ചെയ്തു. ജനം കോപപരവശരായി പല്ലു കടിച്ചപ്പോള്‍ അവന്‍ പരിശുദ്ധാത്മ പൂര്‍ണ്ണനായി. അനന്തരം മേല്‍ക്കുമേല്‍ ശക്തിപ്രാപിച്ച് യേശു തന്നെ ക്രിസ്തു എന്നു തെളിയിച്ച് ദമസ്കോസില്‍ പാര്‍ക്കുന്ന യഹൂദډാരെ മിണ്ടാതാക്കി. ദൈവസഭ ആത്മികവര്‍ദ്ധന പ്രാപിച്ചു. പരിശുദ്ധാത്മാവിന്‍റെ പ്രബോധനത്തില്‍ നടന്നും പെരുകിയും കൊണ്ടിരുന്നു. കൊര്‍ന്നല്യോസിന്‍റെ ഭവനത്തില്‍ പത്രോസ് പ്രസംഗിക്കുമ്പോള്‍ വചനം കേട്ട എല്ലാവരുടെമേലും പരിശുദ്ധാത്മാവ് വന്നു. പരിശുദ്ധാത്മാവ് എന്ന ദാനം ദൈവം ജാതികളുടെ മേലും പകര്‍ന്നു. തുടര്‍ന്ന് പൗലോസിനെയും ബര്‍ന്നബാസിനെയും മിഷണറിവേലയ്ക്കുവേണ്ടി പരിശുദ്ധാത്മാവ് പറഞ്ഞയച്ചു. യാത്രക്കിടയില്‍ ഉപദ്രവം നേരിട്ടപ്പോള്‍ അവര്‍ സന്തോഷവും പരിശുദ്ധാത്മാവും നിറഞ്ഞവരായിത്തീര്‍ന്നു. ആസ്യയില്‍ വചനം പ്രസംഗിച്ചതു മതി എന്നു വിലക്കി പരിശുദ്ധാതമാവ് അവരെ യൂറോപ്പിലേക്കയച്ചു. എഫസോസില്‍ പൗലോസ് കൈവച്ചപ്പോള്‍ ശിഷ്യډാരുടെമേല്‍ പരിശുദ്ധാത്മാവ് വരികയും അവര്‍ അന്യഭാഷകളില്‍ സംസാരിക്കുകയും ചെയ്തു.

മേല്‍ പ്രസ്താവിച്ച മൂന്നു ഘടകങ്ങള്‍ ഇന്നും സഭാവളര്‍ച്ചയ്ക്ക് അത്യാവശ്യമായവയാണ്, അവനെ വിസ്മരിച്ചുകൊണ്ട്, സഭയുടെ പുരോഗതിക്കുവേണ്ടി എന്തെല്ലാം ചെയ്താലും ശരിയായ ഫലപ്രാപ്തി ലഭിക്കയില്ല.  കഴിഞ്ഞ 25 വര്‍ഷംശ്രീകാര്യം സഭയെ വളര്‍ത്തിയ ദൈവം ഇനിയും നടത്തുവാന്‍ വിശ്വസ്തനാണ്. കര്‍ത്താവിന്‍റെ വരവു താമസിച്ചാല്‍ അടുത്ത വര്‍ഷങ്ങളില്‍ സഭയുടെ അതിരുകള്‍ വിശാലമാകുവാനും അനേകം സുവിശേഷ വേലക്കാര്‍ സഭയില്‍ നിന്നും എഴുന്നേല്ക്കുവാനും നമുക്ക് ഒരുമിച്ച് പ്രാര്‍ത്ഥിക്കാം. പ്രവര്‍ത്തിക്കാം ദൈവനാമം മഹത്വപ്പെടട്ടെ. 


“Faith does not eliminate questions. But faith knows where to take them!”

Elisabeth Elliot

Join Us in Journey of Faith